കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ച പേരും ലോഗോയും; മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാന്‍ പദ്ധതികള്‍ക്ക് കേന്ദ്രം നിര്‍ദേശിച്ച പേരും ലോഗോയും ഉള്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

author-image
Web Desk
New Update
കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ച പേരും ലോഗോയും; മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാന്‍ പദ്ധതികള്‍ക്ക് കേന്ദ്രം നിര്‍ദേശിച്ച പേരും ലോഗോയും ഉള്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ലൈഫ് ഭവന പദ്ധതിയില്‍ കേന്ദ്ര സഹായത്തോടെ നിര്‍മിക്കുന്ന
വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദേശത്തോടാണ് സംസ്ഥാനത്തിന് പ്രധാനമായും എതിര്‍പ്പുള്ളത്. ഇതിലടക്കം തീരുമാനം ഉണ്ടാകും.

കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് കേരളത്തിന് കൃത്യമായി വിഹിതം ലഭിക്കാത്തതെന്ന് കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി നവകേരള സദസ്സില്‍ മറുപടി പറഞ്ഞതിന് പുറമേ ഇപ്പോള്‍ സര്‍ക്കാര്‍ കുടിശ്ശികയുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇനിയും 5350 കോടി രൂപ കിട്ടാനുണ്ടെന്ന കണക്കാണ് സംസ്ഥാന ധനവകുപ്പ് പുറത്ത് വിട്ടത്. കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പരാമര്‍ശിച്ച കുടി ശ്ശികകള്‍ ഉള്‍പ്പെടെയാണിത്.

കേരളം കണക്ക് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രി പറയുമ്പോള്‍ എല്ലാത്തിനും കണക്ക് നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

കുടിശ്ശിക സംസ്ഥാന കണക്കില്‍ (കോടിയില്‍)

യു.ജി.സി,ശമ്പളപരിഷ്‌കരണ കുടിശ്ശിക-750

നഗരവികസന ഗ്രാന്റ്‌റ്- 200

ഗ്രാമവികസന ഗ്രാന്റ്‌റ്- 1260

നെല്ല് സംഭരണം, ഭക്ഷ്യസുരക്ഷ- 790

ദുരിതാശ്വാസം- 138

ദുരന്തനിവാരണം- 69

അടിസ്ഥാനസൗകര്യ വികസനം- 1925

ആരോഗ്യമേഖല- 220

ആകെ- 5352

എന്നിങ്ങനെയാണ് കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക.

kerala Latest News news update central fund finance