സൈബര്‍ തട്ടിപ്പ് ബോധവത്കരണം നടത്തുന്ന പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിയത് 25,000 രൂപ..!!!

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തുന്ന പൊലീസിന്റെ പണം തട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്നാണ് 25,000 രൂപ തട്ടിയത്.

author-image
Web Desk
New Update
സൈബര്‍ തട്ടിപ്പ് ബോധവത്കരണം നടത്തുന്ന പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിയത് 25,000 രൂപ..!!!

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തുന്ന പൊലീസിന്റെ പണം തട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്നാണ് 25,000 രൂപ  തട്ടിയത്. അക്കൗണ്ടിന്റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും എത്തുന്നത് അക്കൗണ്ട്സ് ഓഫീസറുടെ മൊബൈല്‍ നമ്പറിലാണ്. സൈബര്‍ തട്ടിപ്പ് ചതികളില്‍ വീഴരുതെന്നും ഒടിപി നമ്പര്‍ ചോദിച്ചാല്‍ കൈമാറരുതെന്നും നിരന്തര ബോധവത്ക്കരണം നടത്തുന്ന ഓഫീസാണിത്.

തിങ്കളാഴ്ച, കെവൈഎസി ഉടന്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്ന് പറഞ്ഞ് ബാങ്കില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തി. മെസേജിലെ ലിങ്കില്‍ അക്കൗണ്ട് ഓഫീസര്‍ ക്ലിക്ക് ചെയ്തു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒടിപിയും നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്കില്‍ നിന്നും പൊലീസിന്റെ 25,000 രൂപ നഷ്ടമായി.

പണം നഷ്ടമായ വിവരമറിഞ്ഞ് പൊലീസ് ഉടനെ 1930 എന്ന കണ്‍ട്രോള്‍ റൂമം നമ്പരിലേക്ക് വിവരമറിയിച്ചു. അക്കൗണ്ട്സ് ഓഫീസര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിക്കുകയാണ് രീതി.

എന്നാല്‍ പൊലീസിന്റെ അക്കൗണ്ടില്‍ നിന്നും ചോര്‍ത്തിയ പണം പിന്‍വലിക്കുന്നതിന് മുമ്പ് തടഞ്ഞുവെന്ന് തിരുവനന്തപുരം ഡിസിപി പറഞ്ഞു.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും പൊലീസ് പറയുന്നു.

Latest News newsupdate cyber scam kerala police Online scam