ഏറ്റവും കൂടുതല്‍ പാസ്പാര്‍ട്ട് ഉടമകള്‍ കേരളത്തില്‍

പഠിക്കാനും ജോലി ചെയ്യാനുമായി ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പാര്‍ട്ട് ഉടമകളുള്ള സംസ്ഥാനമായിരിക്കുകയാണ് കേരളം.

author-image
Web Desk
New Update
ഏറ്റവും കൂടുതല്‍ പാസ്പാര്‍ട്ട് ഉടമകള്‍ കേരളത്തില്‍

തിരുവനന്തപുരം: പഠിക്കാനും ജോലി ചെയ്യാനുമായി ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പാര്‍ട്ട് ഉടമകളുള്ള സംസ്ഥാനമായിരിക്കുകയാണ് കേരളം.

1.12കോടി പേര്‍ക്ക് ആണ് കേരളത്തില്‍ പാസ്‌പോര്‍ട്ടുകളുള്ളത്. 2022-ല്‍ 15.01 ലക്ഷം മലയാളികളാണ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്. ഈ വര്‍ഷം തന്നെയാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ പാസ്‌പോര്‍ട്ട് നേടിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപേക്ഷകരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചു.ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം ഓരോ വര്‍ഷവും 40 ശതമാനം വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

18,428 വിദ്യാര്‍ത്ഥികളാണ് 2016ല്‍ കേരളത്തില്‍ നിന്ന് വിദേശത്ത് പഠിക്കാന്‍ പോയിരുന്നത്. എന്നാല്‍ 2019 ആയപ്പോഴേക്കും അത് 30,948 ആയി. എന്നാല്‍ ഇപ്പോള്‍ അത് 40,000 കടന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം വീണ്ടും വര്‍ധിക്കാനും സാധ്യതയുണ്ട്.

കേരളത്തില്‍ 1.12 കോടി പാസ്‌പോര്‍ട്ട് ഉടമകളുണ്ടെന്നാണ് 2023 ഓഗസ്റ്റ് വരെയുള്ള കണക്ക്. 1.10 കോടിയുമായി മഹാരാഷ്ട്രയാണ് ഇതിന് തൊട്ടുപിന്നില്‍. 2020-ല്‍ 6,50,708, 2021-ല്‍ 9,29,373, 2022-ല്‍ 15,07,129, 2023 12,85,682 മലയാളികള്‍ പാസ്‌പോര്‍ട്ട് നേടിയിട്ടുണ്ട്.

kerala passport