കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എംഎം വര്‍ഗീസിനേയും സിപിഎം നേതാക്കളേയും ഇഡി ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി അടക്കം സിപിഎം നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

author-image
Priya
New Update
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എംഎം വര്‍ഗീസിനേയും സിപിഎം നേതാക്കളേയും ഇഡി ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി അടക്കം സിപിഎം നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, ഏരിയാ കമ്മിറ്റി അംഗം എംബി രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന്‍ എന്നിവരോടാണ് ഇഡി ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

എംഎം വര്‍ഗീസിന് നാലാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്. നവംബര്‍ 24നും ഡിസംബര്‍ 1നും ഹാജരായെങ്കിലും ഡിസംബര്‍ അഞ്ചിനുള്ള നോട്ടീസില്‍ അദ്ദേഹം ഹാജരായിരുന്നില്ല.

തൃശ്ശൂര്‍ ജില്ലയില്‍ നവകേരളസദസ്സ് നടക്കുന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു.

എംബി രാജു, പീതാംബരന്‍ എന്നിവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.

karuvannur bank fraud case ed cpm