തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു.ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എന്‍ ഭാസുരാംഗന് ബെനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബെനാമി അക്കൗണ്ട് വഴി 51 കോടി രൂപയാണ് ലോണ്‍ ആയി എടുത്തിരിക്കുന്നത്. അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരിലാണ് ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണ്‍ വിവരം മറച്ചു വെച്ചു.
വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശവും നല്കി. ഭാസുരാംഗന് കുടുംബങ്ങളുടെ പേരില്‍ 2 കോടി 34 ലക്ഷം രൂപ ലോണ്‍ തട്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വെച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗന്റെ മകന് അഖില്‍ ജിത്തും ലോണ്‍ തട്ടി.
ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടാക്കി വെച്ചാണ് അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് 74 ലക്ഷം രൂപ ലോണ്‍ എടുത്തത്.
അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി പറയുന്നു. ബിആര്‍എം സൂപ്പര്‍ മാര്‍ക്കറ്റ്, ബിആര്‍എം ട്രെഡിങ് കമ്പന, അടക്കമുള്ളവയില്‍ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.