കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനേയും മകന്‍ അഖില്‍ ജിത്തിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.
രാവിലെ 10.30 ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ലോണ്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം 8 മണിക്കൂര്‍ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. പിന്നാലെ രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു.
ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.