ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ മധ്യപ്രദേശില്‍ പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥിനെ മാറ്റി കോണ്‍ഗ്രസ്. ജിത്തു പട്വാരിയെ മധ്യപ്രദേശിന്റെ പുതിയ പി.സി.സി. അധ്യക്ഷനായി തിരഞ്ഞെടുത്തു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ജിത്തു പട്വാരിയെ പി.സി.സി. അധ്യക്ഷസ്ഥാനത്ത് എത്തിക്കുന്നത്. ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്.
ഹേമന്ദ് കടാരെയാണ് നിയമസഭാ കക്ഷി ഉപനേതാവ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ റാവു മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പട്വാരി, ബി.ജെ.പിയുടെ മധു വര്‍മയോട് 35,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടിരുന്നു.
ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് ദീപക് ബൈജ് തന്നെ തുടരും. ചരണ്‍ ദാസ് മഹന്തിനെ ഛത്തീസ്ഗഢ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചു.