തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധനവ് വേണമെന്ന് വൈദ്യുതി ബോര്‍ഡ്. കണക്ഷന്‍ നല്‍കാനും പോസ്റ്റ് സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിനുമുള്ള നിരക്ക് കൂട്ടണമെന്ന ആവശ്യമാണ് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍, ഉപയോക്താക്കളുടെ പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തു. അതേസമയം, പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ സംസ്ഥാനത്താകെ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിര്‍ദേശവും ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്.
കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.