കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; പിഞ്ചു കുഞ്ഞിന് രക്ഷകരായത് കെ.എസ്.ഇ.ബി ജീവനക്കാര്‍

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായത് കെ എസ് ഇ ബി ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പ്, ഏഴാം മൈലിലെ വീട്ടില്‍ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ എത്തിയ ലൈന്‍മാന്‍മാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും അടുത്ത വീട്ടിലെ സ്ത്രീയുടെ നിലവിളികേട്ട് അവിടേക്ക് ഓടിയെത്തുകയായിരുന്നു.

author-image
Web Desk
New Update
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; പിഞ്ചു കുഞ്ഞിന് രക്ഷകരായത് കെ.എസ്.ഇ.ബി ജീവനക്കാര്‍

കണ്ണൂര്‍: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായത് കെ എസ് ഇ ബി ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പ്, ഏഴാം മൈലിലെ വീട്ടില്‍ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ എത്തിയ ലൈന്‍മാന്‍മാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും അടുത്ത വീട്ടിലെ സ്ത്രീയുടെ നിലവിളികേട്ട് അവിടേക്ക് ഓടിയെത്തുകയായിരുന്നു.

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയിരുന്നു. കുഞ്ഞിന്റെ പുറത്ത് തട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇരുവരും ചേര്‍ന്ന് ഉടന്‍ ബൈക്കില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല, നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ച ശേഷം ഉടന്‍ കുഞ്ഞിനെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ചു.

ഇവിടെ നിന്നാണ് കുട്ടിയുടെ തൊണ്ടയില്‍ നിന്ന് അടപ്പ് പുറത്തെടുത്തത്. വൈകാതെ കുട്ടിയുടെ അമ്മയും ആശുപത്രിയിലെത്തി. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത് എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

kannur Latest News newsupdate KSEB infant