കോതമംഗലം ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്; ഭര്‍ത്താവ് ഷാജി അറസ്റ്റില്‍

മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ വീട്ടിൽ ദുരുഹ സാഹചര്യത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

author-image
Web Desk
New Update
കോതമംഗലം ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്; ഭര്‍ത്താവ് ഷാജി അറസ്റ്റില്‍

കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ വീട്ടിൽ ദുരുഹ സാഹചര്യത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

ഷാജിയുടെ വീടിന്റെ മുകളിലത്തെ നിലയിൽ നിർമ്മാണ പ്രവർത്തനം നടത്തികൊണ്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോൾ, വീടിനോട് ചേർന്ന് തന്നെ ഷോജി നടത്തിയിരുന്ന വൈദ്യ ശാലയിൽ മരുന്ന് വാങ്ങാൻ എത്തിയ വ്യക്തി ഷോജിയെ കാണാത്തതിനാൽ തൊഴിലാളികളോട് തിരക്കുകയും അവർ വീടിന്റെ മുറിക്കുള്ളിൽ അന്വേഷിച്ചു ചെന്നപ്പോൾ ആണ് കഴുത്തറുത്ത നിലയിൽ കണ്ടത്.

കോതമംഗലം പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കഴുത്തറുക്കൻ ഉപയോഗിച്ച മൂര്ച്ഛയുള്ള ആയുധമോ,കത്തിയോ കണ്ടെത്തിയിരുന്നില്ല. ഭർത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്തെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സംഭവദിവസം ഷോജി തൊട്ടടുത്ത കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വർണം എടുത്തു. ശബ്ദം കേട്ട് എത്തിയ ഷോജി വീട്ടിലേക്ക് എത്തുകയും, സ്വർണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.

Latest News newsupdate kothamangalam shoji murder