മൂവാറ്റുപുഴ: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടാന്‍ കാരണം ഊരാളുങ്കല്‍ പിടിച്ചെടുക്കുമോയെന്ന ഭയമാണെന്ന് വെളിപ്പെടുത്തി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി.
ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുത്താല്‍ കേരളത്തിലെ സിപിഐഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നും കെ എം ഷാജി ആരോപിച്ചു.
മൂവാറ്റുപുഴയില്‍ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണ് ഷാജി വെളിപ്പെടുത്തല്‍ നടത്തിയത്. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ വേണ്ടി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഐഎം നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു.
ടി പി കൊല്ലപ്പെട്ട കേസില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനില്‍ നിന്ന് അന്വേഷണം മുകളിലേക്ക് പോയാല്‍ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരും.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി മോഹനനില്‍ നിര്‍ത്താന്‍ ചില കളികളിലൂടെ സിപിഐഎമ്മിനു കഴിഞ്ഞുവെന്നും ഷാജി പറഞ്ഞു.
ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് എന്തു സംഭവിക്കുമെന്നുളള നല്ല ബോധ്യത്തോടെയാണു പറയുന്നത്. ഊരാളുങ്കല്‍ ഒരു ചെറിയ മീനല്ല എന്നും ഷാജി കൂട്ടിച്ചേര്‍ത്തു.