ചരിത്ര കോണ്‍ഗ്രസിന് തുടക്കം; ജാതിയെ മറികടക്കാന്‍ സെന്‍സസ് ആവശ്യമെന്ന് കെ രാജു

ജാതിയെ മറികടക്കാന്‍ ജാതിസംബന്ധമായ വ്യക്തമായ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ആവശ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം കെ. രാജു.

author-image
Web Desk
New Update
ചരിത്ര കോണ്‍ഗ്രസിന് തുടക്കം; ജാതിയെ മറികടക്കാന്‍ സെന്‍സസ് ആവശ്യമെന്ന് കെ രാജു

തിരുവനന്തപുരം: ജാതിയെ മറികടക്കാന്‍ ജാതിസംബന്ധമായ വ്യക്തമായ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ആവശ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം കെ. രാജു.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ടി കെ മാധവന്‍ നഗര്‍)സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടത്തുകയും 100വര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജാതി സെന്‍സന്‍സ് നടപ്പാക്കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തപ്പോള്‍ മനുവിന്റേയും മനുസ്മൃതിയുടെയും ആശയങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് കെ. രാജു പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷനായി. കൊടിയ ജാതി വിവേചനം താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന്  കെ. സുധാകരന്‍  പ്രസംഗത്തില്‍ പറഞ്ഞു.

വംശഹത്യ നടത്തിയ ഏകാധിപതികളെ ജനമംനസ്സില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ തന്ത്രത്തിന്റെ പുതിയ രൂപം ഇന്ന് കാണാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, സുകുമാരന്‍ മൂലേക്കാട്, വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.പി.സജീന്ദ്രന്‍, കണ്‍വീനര്‍ എം.ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല എന്നിവര്‍ പ്രസംഗിച്ചു. വൈക്കം സത്യാഗ്രഹ സമരചരിത്രത്തെ കുറിച്ച് ഗ്രന്ഥം എഴുതിയ ബി.എസ്.ബാലചന്ദ്രനെ ആദരിച്ചു.

k raju census