വാഷിങ്ടണ്‍: ജീവനക്കാരെ കടിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായ കമാന്‍ഡറെ വൈറ്റ് ഹൗസില്‍ നിന്ന് മാറ്റിയതായി വക്താവ് അറിയിച്ചു.
2 വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെ അജ്ഞാത സ്ഥലത്തേക്കാണ് ബൈഡന്‍ മാറ്റിയത്. നായ 11 പേരെ കടിച്ചിട്ടുണ്ടെന്ന് രഹസ്യം വിവരം ലഭിച്ചിരുന്നു. എന്നാല്‍ നായ വൈറ്റ് ഹൗസിലെ കൂടുതല്‍ ജീവനക്കാരെ കടിച്ചിട്ടുണ്ടെന്ന് സിഎന്‍എന്‍ പറയുന്നു.
പ്രസിഡന്റ് വൈറ്റ് ഹൗസിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരുന്നതായും എല്ലാ ദിവസവും അവരെ സംരക്ഷിച്ചിരുന്നുവെന്നും ബൈഡന്റെ ഭാര്യ ജില്ലിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം 30 നാണ് കമാന്‍ഡറെ വൈറ്റ് ഹൗസില്‍ അവസാനമായി കണ്ടത്. പ്രഡിഡന്റിന്റെ രഹസ്യ ക്വാര്‍ട്ടേഴ്‌സിലെ ട്രുമാന്‍ ബാല്‍ക്കണിയിലുള്ള നായയെ ഫോട്ടോഗ്രാഫര്‍മാര്‍ കണ്ടെത്തിയിരുന്നു.
ആളുകളെ കടിച്ചതിനെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്ന് മാറ്റുന്ന ബൈഡന്റെ രണ്ടാമത്തെ നായയാണ് കമാന്‍ഡര്‍.