തന്റെ പങ്കാളിയും ടെലിവിഷൻ ജേർണലിസ്റ്റുമായ ആൻഡ്രിയ ജിയാം ബ്രൂണോയുമായി ഔദ്യോഗികമായി വേർപിരിഞ്ഞതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വെള്ളിയാഴ്ച പറഞ്ഞു.
ടെലിവിഷൻ ഷോയിലും പുറത്തും അടുത്തിടെ നടത്തിയ "ലൈംഗിക പരാമർശങ്ങൾ" ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടയിലാണ് പ്രഖ്യാപനമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മെലോണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തങ്ങളുടെ വേർപിരിയലിനെ പറ്റി ഒരു കുറിപ്പ് പങ്കിട്ടിരുന്നു, "ഏതാണ്ട് 10 വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു.
കുറച്ചുകാലമായി ഞങ്ങളുടെ വഴികൾ വ്യതിചലിച്ചാണ് സഞ്ചരിക്കുന്നത്, അത് കൊണ്ട് തന്നെ അത് അംഗീകരിക്കേണ്ട സമയമായി". ജോർജിയ മെലോണിയ്ക്കും ആൻഡ്രിയ ജിയാം ബ്രൂണോയ്ക്കും 7 വയസുള്ള ഒരു മകളുണ്ട്.
ജിയാംബ്രൂണോ ഷോയിൽ അശ്ലീലം ഉപയോഗിക്കുന്നതും ഒരു വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറുന്നതും മറ്റൊരു മീഡിയസെറ്റ് പ്രോഗ്രാം ഓഫ്-എയർ കാണിച്ചിരുന്നു.
കൂടാതെ ഒരു കൂട്ടബലാത്സംഗ കേസിനെത്തുടർന്ന് ഇരയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരം കാരണം ബ്രൂണോയ്ക്കെതിരെ ഓഗസ്റ്റിൽ വലിയ വിമർശനവും ഉയർന്നിരുന്നു.
ഇതേ തുടർന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ "നിങ്ങൾ നൃത്തം ചെയ്യാൻ പോകുകയാണെങ്കിൽ, നിങ്ങൾക്ക് മദ്യപിക്കാൻ എല്ലാ അവകാശവുമുണ്ട് - ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാൻ പാടില്ല - എന്നാൽ നിങ്ങൾ മദ്യപിക്കുന്നതും ബോധം നഷ്ടപ്പെടുന്നതും ഒഴിവാക്കുകയാണെങ്കിൽ, ചില പ്രശ്‌നങ്ങളിൽ അകപ്പെടാതിരിക്കുകയും ചെന്നായകൾക്ക് മുന്നിൽ പെടാതിരിക്കുകയും ചെയ്യാം.”
തന്റെ പങ്കാളിയുടെ അഭിപ്രായങ്ങളുടെ പേരിൽ തന്നെ വിലയിരുത്തരുതെന്നും ഭാവിയിൽ അവന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകില്ലെന്നും ആ എപ്പിസോഡിന് ശേഷം മെലോണി പറഞ്ഞിരുന്നു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ലൈംഗിക പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് പങ്കാളിയുമായി വേർപിരിഞ്ഞു