ന്യൂഡല്‍ഹി: ഇസ്രായേല്‍ സുരക്ഷാസേനയും ഹമാസിലെ ഗ്രൂപ്പുകളും തമ്മില്‍ 22 സ്ഥലങ്ങളില്‍ വെടിവെയ്പ്പ് നടക്കുന്നതിനിടെ ഗാസയിലെ യഥാര്‍ഥ മുഖം മാറ്റുമെന്ന ഭീഷണി മുഴക്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 200 ലധികം ഇസ്രായേലിയന്‍സും 232 പാലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.ഹമാസ് വലിയ റോക്കറ്റ് ബാരേജും കര, വ്യോമ, കടല്‍ ആക്രമണവും നടത്തി. ഇതാണ് വ്യോമാക്രമണത്തിലൂടെ പ്രതികരിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
'ഇന്ന് നമ്മള്‍ തിന്മയുടെ മുഖം കാണും. സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളുമുണ്ടെന്ന വ്യത്യാസമില്ലാതെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഗാസയുടെ യാഥാര്‍ത്ഥ്യത്തിന്റെ മുഖം ഞങ്ങള്‍ മാറ്റും' - വീഡിയോയില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
അപ്രതീക്ഷിത ആക്രമണത്തിലൂടെ ഒളിസ്ഥലങ്ങള്‍ തകര്‍ക്കുമെന്നും ഗാസയിലെ ഹമാസ് സൈറ്റുകള്‍ക്ക് സമീപം താമസിക്കുന്ന പാലസ്തീനികളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
'ഈ തിന്മയുടെ നഗരത്തില്‍ ഹമാസ് ആസ്ഥാനമായുള്ള എല്ലാ സ്ഥലങ്ങളും, ഹമാസിലെ ഒളിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളും ഞങ്ങള്‍ അവശിഷ്ടങ്ങളാക്കി മാറ്റും,' അദ്ദേഹം പറഞ്ഞു.