ഹമാസ് തോക്കുധാരികള്‍ വീട് ആക്രമിച്ച് ഇസ്രയേല്‍ ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി. ദമ്പതികളായ ഇറ്റായിയും ഹദര്‍ ബെര്‍ഡിചെവ്സ്‌കിയുമാണ് ക്ഫാര്‍ ഗാസയിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് പറയുന്നു.
എന്നാല്‍ വീട് ആക്രമിക്കുന്നതിന് മുന്‍പ് തന്നെ ദമ്പതികള്‍ തങ്ങളുടെ 10 മാസം പ്രായമായ ഇരട്ടക്കുട്ടികളെ ഒളിപ്പിച്ച് വെച്ചിരുന്നുവെന്നതായാണ് വിവരം. ഇസ്രയേല്‍ സേന കുട്ടികളെ രക്ഷപ്പെടുത്തിയതായും അവരെ മുത്തശ്ശിക്ക് കൈമാറിയതായും ന്യൂയോര്‍ക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
'തീവ്രവാദികള്‍ വീട് ആക്രമിക്കുന്നതിന് മുന്‍പ് ഇറ്റായിയും ഹദര്‍ ബെര്‍ഡിചെവ്സ്‌കിയും 10 മാസം പ്രായമായ ഇരട്ടക്കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റി.
തീവ്രവാദികളുമായി പൊരുതിയതിന് ശേഷമാണ് ഇരുവരും ക്രൂരമായി കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സേന എത്തുന്നത് വരെ ഏകദേശം 12 മണിക്കൂറുകളോളം കുട്ടികള്‍ അവിടെ ഒറ്റയ്ക്കായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ അവരുടെ മാതാപിതാക്കള്‍ കഴിയുന്നത്ര ശ്രമിച്ചു.
ഇപ്പോള്‍ അവര്‍ അനാഥരാണ്. അവരുടെ ഓര്‍മകള്‍ അവര്‍ക്ക് ഒരു അനുഗ്രഹമാകും'- സൈപ്രസിലെ ഇസ്രായേലിന്റെ ഡെപ്യൂട്ടി അംബാസഡര്‍ റൊട്ടെം സെഗെവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം, ഹമാസ് തോക്കുധാരികള്‍ കുറഞ്ഞത് 1,200 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.വീടുകളിലോ തെരുവരുകളിലോ വെച്ചാണ് കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്. കൂടാതെ നിരവധി ബന്ദികളെ ഗാസയിലേക്ക് തിരികെ കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">