മുണ്ടും ഷര്‍ട്ടും, സാരിയും ചുരിദാറും; തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഡ്രസ് കോഡ്

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. പുരുഷന്‍മാര്‍ മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കണം.

author-image
Priya
New Update
മുണ്ടും ഷര്‍ട്ടും, സാരിയും ചുരിദാറും; തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഡ്രസ് കോഡ്

 

ചെന്നൈ: തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. പുരുഷന്‍മാര്‍ മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കണം.

 

സ്ത്രീകള്‍ക്ക് സാരി, ഹാഫ് സാരി, ചുരിദാര്‍ എന്നിവ ധരിക്കാം. സന്ദര്‍ശകര്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പും തഞ്ചാവൂര്‍ കൊട്ടാരം ദേവസ്ഥാനവും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലും ക്ലോക്ക്റൂമിലുമെല്ലാം രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു എത്തുന്നവരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട്
പരാതികള്‍ ഉയര്‍ന്നതോടെയാണ് തീരുമാനം.

സന്ദര്‍ശകരോട് ആക്ഷേപകരമായ വസ്ത്രം ധരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാമെന്ന് തഞ്ചാവൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. മുത്തുകുമാര്‍ പറഞ്ഞു.

Brihadeeswarar Temple Thanjavur