സുസ്ഥിര വികസന ലക്ഷ്യം; രാജഗിരിയില്‍ അന്തര്‍ദേശീയ സമ്മേളനം

രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസിന്റെയും രാജഗിരി ബിസിനസ്സ് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കാക്കനാട് രാജഗിരി കോളേജില്‍ സംഘടിപ്പിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനം ന്യൂസിലാന്‍ഡ് വൈകാട്ടോ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. നെയില്‍ ക്യുഗ്ലി ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
സുസ്ഥിര വികസന ലക്ഷ്യം; രാജഗിരിയില്‍ അന്തര്‍ദേശീയ സമ്മേളനം

ഫോട്ടോ: അന്തര്‍ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റവ. ഫാ. ബെന്നി നല്‍ക്കര സി.എം.ഐക്ക് പ്രൊഫ. നെയില്‍ ക്യുഗ്ലി കൈമാറുന്നു

തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസിന്റെയും രാജഗിരി ബിസിനസ്സ് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കാക്കനാട് രാജഗിരി കോളേജില്‍ സംഘടിപ്പിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനം ന്യൂസിലാന്‍ഡ് വൈകാട്ടോ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. നെയില്‍ ക്യുഗ്ലി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ കളമശ്ശേരി സേക്രഡ് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യലും മാനേജറുമായ റവ. ഫാ. ബെന്നി നല്‍ക്കര സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാജു എം. ഡി. സി.എം.ഐ, അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ്, രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. അരുണ്‍ എ. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.

രാജഗിരിയുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്ട്രവല്‍ക്കരണത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ലോകത്തിന്റെ വളര്‍ച്ചയ്ക്ക് സോഷ്യല്‍ വര്‍ക്ക് മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ് വരെയുള്ള 9 മേഖലകളില്‍ നിന്ന് ലഭ്യമാക്കാന്‍ സാധിക്കുന്ന സംഭാവനകളെയും അവയുടെ സാധ്യതകളെയും കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുകയും, അന്താരാഷ്ട്ര ബന്ധങ്ങളിലൂടെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 9 വിഭാഗങ്ങളിലായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1300 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 സര്‍വ്വകലാശാലകളിലെ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍, അന്താരാഷ്ട്ര സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങി നൂറോളം വിദേശ പൗരന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ജനുവരി 13ന് സമാപിക്കും. രാജഗിരി കോളേജിന്റെ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ രജതജൂബിലി ആഘോഷവും അന്തര്‍ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

kochi rajagiri college international conference