യു.എന്‍ പ്രമേയത്തിന് വോട്ട് ചെയ്യാതിരുന്നത് നിര്‍ദ്ദേശം ഉള്‍പ്പെടുത്താത്തത് മൂലമെന്ന് ഇന്ത്യ; ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്ക

ഇന്ത്യയുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്താത് മൂലമാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതെന്ന് ഇന്ത്യ.

author-image
Web Desk
New Update
യു.എന്‍ പ്രമേയത്തിന് വോട്ട് ചെയ്യാതിരുന്നത് നിര്‍ദ്ദേശം ഉള്‍പ്പെടുത്താത്തത് മൂലമെന്ന് ഇന്ത്യ; ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്താത് മൂലമാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതെന്ന് ഇന്ത്യ. ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം സംബന്ധിച്ച യുഎന്‍ പ്രമേയത്തില്‍ ഹമാസ് ഭീകരാക്രമണത്തെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഇത് മൂലമാണ് വോട്ടിംഗില്‍ നിന്ന് വിട്ടു നിന്നത്. ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിച്ച് ഭേദഗതി വരുത്തി അവതരിപ്പിച്ച പ്രമേയത്തില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് രേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരതയ്‌ക്കെക്കെതിരെ യുഎന്‍ വ്യക്തമായ സന്ദേശം നല്‍ക്കേണ്ടതുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്ന പട്ടേല്‍ പറഞ്ഞു. യുഎന്‍ അസംബ്ലിയിലെ ചര്‍ച്ചകള്‍ ഭീകരതയ്ക്കും അക്രമത്തിനും വ്യക്തമായ സന്ദേശം നല്‍കുന്നതോടൊപ്പം നയതന്ത്രത്തിനും സംഭാഷണങ്ങള്‍ക്കുമുള്ള സാധ്യതകള്‍ വിപുലീകരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-അവര്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണ്. ബന്ദികളാക്കപ്പെട്ടവരെ ഉടനടി മോചിപ്പിക്കണം. തീവ്രവാദം വളരെ മാരകമായ കാര്യമാണ്. അതിന് അതിരുകളില്ല. അതിനോട് സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കണം. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിയില്‍ ആശങ്കയുണ്ട്. ഇസ്രയേല്‍ - പാലസ്തീന്‍ ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. അതില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഇത് ചര്‍ച്ചയിലൂടെയാണ് പ്രാവര്‍ത്തികമാക്കേണ്ടത്. യോജ്‌ന പട്ടേല്‍ വ്യക്തമാക്കി.

നിലപാട് ഞെട്ടിപ്പിക്കുന്നത് - പ്രിയങ്ക

യുഎന്‍ അസംബ്ലിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യം ഇക്കാലമത്രയും സ്വീകരിച്ച എല്ലാ നിലപാടിനും എതിരാണെന്ന് എക്‌സ് പ്ലാറ്റ് ഫോമിലെ പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യയുടെ നിലപാടിനെ ശക്തമായി അപലപിക്കുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായി മാറിയതിന്റെ തെളിവാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ നടപടിക്കെതിരെ സി.പി.എമ്മും സി.പി.ഐ യും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി.

india israel hamas conflict Palestine