ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. ഇരു വശത്തും ആക്രമണം പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. സംഭവത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.