ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനാപകടത്തില്‍ മരിച്ചു

ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും(22) വിമാനാപകടത്തില്‍ മരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിംബാബ്വെയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
Priya
New Update
ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനാപകടത്തില്‍ മരിച്ചു

ഹരാരെ: ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും(22) വിമാനാപകടത്തില്‍ മരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിംബാബ്വെയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെക്ക്പടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

സ്വര്‍ണത്തിന്റെ അടക്കമുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം (RioZim) എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പല്‍ രണ്‍ധവ. സ്വര്‍ണത്തിന് പുറമെ നിക്കല്‍, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുടെയും ഖനനവും സംസ്‌കരണവും ഈ കമ്പനി നടത്തുന്നുണ്ട്.

റിയോസിം കമ്പനിയുടെ ഉടമസ്ഥതതയിലുള്ള സ്വകാര്യ വിമാനത്തിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്ര ഖനിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടമുണ്ടായത്.

ഒറ്റ എഞ്ചിനുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ മുറോവ വജ്രഖനിക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരിച്ചു.

വിമാനത്തില്‍ ഹര്‍പല്‍ രണ്‍ധവയ്ക്ക് പുറമെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Harpal Randhawa plane crash death