2036 ലെ ഒളിംപിക്സ് നടത്താന്‍ ഇന്ത്യ തയ്യാര്‍: നരേന്ദ്ര മോദി

2036ലെ ഒളിംപിക്സ് നടത്താന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി ആതിഥേയത്വ താല്‍പ്പര്യം അറിയിച്ചത്.

author-image
Web Desk
New Update
2036 ലെ ഒളിംപിക്സ് നടത്താന്‍ ഇന്ത്യ തയ്യാര്‍: നരേന്ദ്ര മോദി

മുംബൈ: 2036ലെ ഒളിംപിക്സ് നടത്താന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി ആതിഥേയത്വ താല്‍പ്പര്യം അറിയിച്ചത്. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് അദേഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒളിംപിക്സ് ഇന്ത്യയില്‍ നടക്കുന്നത് കാണാന്‍ 140 കോടി ജനങ്ങള്‍ ആഗ്രഹിക്കുന്നു. 2029ലെ യൂത്ത് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ തയാറാണ്. ഇതിന് ഒളിംപിക് കമ്മറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

40 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. വേദിയില്‍ സംസാരിച്ച ഐഒസി പ്രതിനിധി തോമസ് ബാച്ച് ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് പ്രകടനത്തെ അഭിനന്ദിച്ചു.

india narendra modi Olympics Olympics 2036