ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നേരിടാന്‍ രാജ്യത്തിന് 'സൈബര്‍ കമാന്‍ഡോകള്‍'

രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നേരിടാന്‍ സൈബര്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ കോടികള്‍ കടത്തുന്ന സംഘങ്ങള്‍ ചൈനയിലും പാക്കിസ്ഥാനിലുമിരുന്ന് പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നത്.

author-image
Web Desk
New Update
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നേരിടാന്‍ രാജ്യത്തിന് 'സൈബര്‍ കമാന്‍ഡോകള്‍'

തിരുവനന്തപുരം: രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നേരിടാന്‍ സൈബര്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ കോടികള്‍ കടത്തുന്ന സംഘങ്ങള്‍ ചൈനയിലും പാക്കിസ്ഥാനിലുമിരുന്ന് പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നത്. ഇതിനായി ഓരോ സംസ്ഥാനത്തെ പൊലീസില്‍ നിന്നും തിരഞ്ഞെടുത്ത ബിടെക്, എംഎസ്.സി ബിരുദധാരികളായ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കും.

കേരളത്തില്‍നിന്ന് 10 പേരെ തിരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ 300 പേര്‍ക്കാണു പരിശീലനം. ഒരു വര്‍ഷത്തിനകം പരിശീലനം നേടിയ 50 പേര്‍ ഓരോ സംസ്ഥാനത്തുമുണ്ടാകും.

മഹാരാഷ്ട്രയില്‍ പ്രതിദിനം 500 സൈബര്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. രാജ്യത്തെ ഉയര്‍ന്ന കണക്കാണിത്.കേരളത്തില്‍ ദിവസവും 50 കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. രാജ്യത്തെ സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമല്ലെന്നും ഇവരെ മറ്റു രാജ്യങ്ങളിലുള്ളവര്‍ റിക്രൂട്ട് ചെയ്‌തെന്നുമാണു കണ്ടെത്തല്‍. പണം തട്ടുന്നതിനു പുറമേ, തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സെര്‍വറുകളില്‍ കടന്നുകയറാനുള്ള ശ്രമവും നടക്കുന്നുണ്ട്. മണിക്കൂറില്‍ 10,000 സൈബര്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ നേരിടുന്നുവെന്നാണു കണക്ക്.

സൈബര്‍ കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീ സ് മേധാവിമാരോടു നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലകളില്‍ 5 പ്രധാന സൈബര്‍ കേസുകള്‍ വീതം ജില്ലാ പൊലീസ് മേധാവി നേരിട്ടും 2 കേസുകള്‍ റേഞ്ച് ഡിഐജിയും അന്വേഷിക്കണമെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹി ബ് നിര്‍ദേശം നല്‍കി.

സുരക്ഷ ശക്തമാക്കാനും അന്വേഷണ ത്തിനുമായി കേരള പൊലീസില്‍ സൈബര്‍ ഡിവിഷന്‍ ഉടന്‍ രൂപീകരിക്കും. സെര്‍വറുകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ഉപകരണങ്ങളും വാങ്ങും. സാമ്പത്തികപ്രതിസന്ധി കാരണം രൂപീകരണം നേരത്തെ മാറ്റിവച്ചിരുന്നു.

Latest News india online scam cyber commando Online scam