ന്യൂഡല്‍ഹി: യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാനും നിര്‍മ്മിക്കാനും തദ്ദേശീയ കമ്പനികള്‍ക്ക് 1.1 ലക്ഷം കോടി രൂപയുടെ വന്‍ പ്രതിരോധ ഇടപാടിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുമതി.
97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും നിര്‍മ്മിക്കുന്നതിനാണ് അനുമതി നല്‍കിയത്.
തേജസ് മാര്‍ക്ക് 1 - എ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് വേണ്ടിയും ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയാണ് നിര്‍മ്മിക്കുന്നത്.
തദ്ദേശീയ കമ്പനികള്‍ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കരാറായിക്കും ഇത്. കരാറുകളില്‍ അന്തിമ അനുമതി ലഭിച്ചാല്‍ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി കൂടി വേണം. ഇത്രയും വിമാനങ്ങളും ഹെലികോപ്റ്ററുകളും 10 വര്‍ഷമാകുമ്പോഴേക്കും സൈന്യത്തിന്റെ ഭാഗമാകും.