യുഎസുമായുള്ള 31 MQ-9B അണ്‍മാന്ഡ് എയ്രിയല്‍ വാഹനങ്ങളുടെ (UAV) കരാര്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ അന്തിമമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
കരാറില്‍ ഒപ്പുവെച്ച് 3 വര്‍ഷത്തിന് ശേഷം 2027 ഫെബ്രുവരിയോടെ ഇതിന്റെ വിതരണം ആരംഭിക്കും. ചക്രവാള ശ്രേണികള്‍ക്ക് മുകളിലൂടെ പറക്കാനും രൂപരേഖയെ ആശ്രയിച്ച് ഏകദേശം 40 മണിക്കൂറുകളോളം സാറ്റലൈറ്റിലൂടെ ആശയവിനിമയം നടത്താനും ഏതൊരു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനും കഴിയുന്ന രീതിയിലാണ് ഡ്രോണുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
സിവില്‍ എയര്‍സ്‌പേസിലേക്ക് സുരക്ഷിതമായി സംയോജിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കരാറിന്റെ ഭാഗമായി ജനറല്‍ അറ്റോമിക്‌സ് ഇന്ത്യയില്‍ ഗ്ലോബല്‍ മെയ്ന്റനന്‍സ് റിപ്പയര്‍ ഓവര്‍ഹൗള്‍ സംവിധാനം സ്ഥാപിക്കും.
അതേസമയം, ഇത് സ്ഥാപിക്കുന്ന സ്ഥലം എവിടെയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ബെംഗളൂരുവില്‍ ഇതിനായുള്ള സൗകര്യമൊരുക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യന്‍ നേവിക്ക് 15 എണ്ണവും എയര്‍ഫോഴ്‌സിനും ഇന്ത്യന്‍ ആര്‍മിക്കും എട്ട് വീതവും ഉള്‍പ്പടെ 31MQ-9B ജനറല്‍ അറ്റോമിക്‌സില്‍ നിന്ന് ഏറ്റെടുക്കാന്‍ ജൂലൈയില്‍ തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ചകള്‍ക്ക് നടത്തുന്നതിന് മുന്‍പ് പ്രതിരോധ മന്ത്രാലയം യുഎസ് സര്‍ക്കാരിന് ഒരു അഭ്യര്‍ത്ഥന കത്ത് നല്‍കിരുന്നു.
മുന്‍പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഗവണ്‍മെന്റും പ്രതിരോധ മന്ത്രാലയവും ലെറ്റര്‍ ഓഫ് ഓഫര്‍ ആന്‍ഡ് അക്‌സെപ്റ്റന്‍സ് അന്തിമമാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി യു എസ് ഭരണസമിതി വില്‍പനയെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിനെ അറിയിക്കും.