ഇന്ത്യ മുന്നണിക്ക് വീണ്ടും തിരിച്ചടി, ആര്‍.എല്‍.ഡിയും എന്‍.ഡി.എയില്‍

ഉത്തര്‍ പ്രദേശില്‍ എസ്.പിക്കും ഇന്ത്യ മുന്നണിക്കും വന്‍ തിരിച്ചടി നല്‍കി ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡിയും ബി.ജെ.പിയുമായി സഖ്യത്തിലായി. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യു.പിയില്‍ ഏഴ് സീറ്റ് നല്‍കാമെന്ന അഖിലേഷ് യാദവിന്റെ വാഗ്ദാനം നിരസിച്ച് എന്‍.ഡി.എ മുന്നണിയിലെത്തിയ ജയന്ത് ചൗധരിയുടെ തീരുമാനം എസ്.പി അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ കക്ഷികളെയും പടിഞ്ഞാറന്‍ യു.പിയിലെ കര്‍ഷക സംഘടന നേതാക്കളെയും ഞെട്ടിച്ചു.

author-image
Web Desk
New Update
ഇന്ത്യ മുന്നണിക്ക് വീണ്ടും തിരിച്ചടി, ആര്‍.എല്‍.ഡിയും എന്‍.ഡി.എയില്‍

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ എസ്.പിക്കും ഇന്ത്യ മുന്നണിക്കും വന്‍ തിരിച്ചടി നല്‍കി ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡിയും ബി.ജെ.പിയുമായി സഖ്യത്തിലായി. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യു.പിയില്‍ ഏഴ് സീറ്റ് നല്‍കാമെന്ന അഖിലേഷ് യാദവിന്റെ വാഗ്ദാനം നിരസിച്ച് എന്‍.ഡി.എ മുന്നണിയിലെത്തിയ ജയന്ത് ചൗധരിയുടെ തീരുമാനം എസ്.പി അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ കക്ഷികളെയും പടിഞ്ഞാറന്‍ യു.പിയിലെ കര്‍ഷക സംഘടന നേതാക്കളെയും ഞെട്ടിച്ചു.

ആര്‍.എല്‍.ഡിക്ക് രണ്ട് ലോകസഭ സീറ്റുകളും ഒരു രാജ്യസഭ സീറ്റുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. ധാരണയനുസരിച്ച് ബാഗ്പത്, ബിജ്‌നോര്‍ ലോകസഭ സീറ്റുകള്‍ രാഷ്ട്രീയ ലോക് ദളിന് നല്‍കും.
2019 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ട 16 സീറ്റുകളില്‍ 7 എണ്ണം പടിഞ്ഞാറന്‍ യു.പിയിലെ ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള ആര്‍.എല്‍.ഡിയുടെ ശക്തികേന്ദ്രങ്ങളിലാണ്.

സഖ്യതീരുമാനം സ്ഥിരീകരിച്ച് ജയന്ത് ചൗധരി

ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലെത്തിയതായി ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കിയ നേതാവാണെന്ന് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇത്വരെ ഒരു പാര്‍ട്ടിക്കും ചെയ്യാന്‍ കഴിയാത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പരിഗണിച്ചതിന് നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറയുന്നു.

അത് പോലെ തന്റെ മുത്തച്ഛനായ ചൗധരി ചരണ്‍സിംഗിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കിയതിനും നന്ദി പറയുന്നു. ഇന്ന് എന്നെ സംബന്ധിച്ചടത്തോളം വലിയ ദിനമാണ്. വൈകാരിക നിമിഷമാണ്. അദ്ദേഹം പറഞ്ഞു. ഇന്ന് സീറ്റുകളെ കുറിച്ചോ തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ചോ ഈ മഹത്തായ ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതിന് തുല്യമാണ്. ജയന്ത് ചൗധരി പറഞ്ഞു.

നേരത്തെ കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നല്‍കി ബിഹാറില്‍ നിതീഷ് കുമാറിനെ തിരിച്ചു പിടിച്ചതിന് തുല്യമായി ചരണ്‍സിംഗിന് ഭാരതരത്‌ന നല്‍കിയ ശേഷമാണ് ജയന്ത് ചൗധരി എന്‍.ഡി.എ മുന്നണിയിലെത്തുന്നത്.

india BJP congress party India league