റിപ്പബ്ലിക് പരേഡ്; ഇന്ത്യ മുഖ്യാതിഥിയായി ഇമ്മാനുവല്‍ മാക്രാണിനെ ക്ഷണിച്ചതായി റിപ്പോര്‍ട്ട്

ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിന് കേന്ദ്രസര്‍ക്കാര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിനെ മുഖ്യാതിഥിയായി ക്ഷണിച്ചതായി റിപ്പോര്‍ട്ട്.

author-image
Priya
New Update
റിപ്പബ്ലിക് പരേഡ്;  ഇന്ത്യ മുഖ്യാതിഥിയായി ഇമ്മാനുവല്‍ മാക്രാണിനെ ക്ഷണിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2024 ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിന് കേന്ദ്രസര്‍ക്കാര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിനെ മുഖ്യാതിഥിയായി ക്ഷണിച്ചതായി റിപ്പോര്‍ട്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ചില തിരക്കുകള്‍ മൂലം ബൈഡന് ഇന്ത്യയിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതോടെ ന്യൂഡല്‍ഹിയും പാരിസും തമ്മിലുള്ള പങ്കാളിത്തം വീണ്ടും ശക്തമാകും. മനുഷ്യാവകാശം, ബഹിരാകാശം, പ്രതിരോധ മേഖല തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യയുമായി ഫ്രാന്‍സിന് പങ്കാളിത്തമുണ്ട്.

നേവിക്ക് വേണ്ടി 26 റാഫേല്‍ മറൈന്‍ഡ ജെറ്റുകള്‍ വാങ്ങാനായി ഇന്ത്യ നല്‍കിയ 50,000 കോടിയുടെ ടെന്‍ഡറിന് അടുത്തിടെ ഫ്രാന്‍സ് മറുപടി നല്‍കിയിരുന്നു.

2016ലാണ് ഫ്രഞ്ച് പ്രസിഡന്റ് അവസാനമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയത്.

india france republic day Emmanuel Macron