രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി നേപ്പാൾ ലുമ്പിനിയിൽ നിർമിച്ച ഗൗതമ ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന വിദേശ സന്ദർഷകരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിചിരിക്കുന്നു. ലുമ്പിനി ഡെവലപ്പ്മെന്റ് ട്രസ്റ്റിന്റെ കണക്ക് പ്രകാരം 2022 ൽ ഏകദേശം 1 മില്യണിനടുത്ത് സഞ്ചാരികൾ ഗൗതമ ബുദ്ധന്റെ ജനന സ്ഥലം കാണാൻ എത്തിയിരുന്നു. ഈ കണക്കു പ്രകാരമാണ് നേപ്പാൾ സർക്കാർ 76 മില്യൺ ഡോളർ മുടക്കി ഭൈരവ ടെർമിനൽ എന്നും അറിയപ്പെടുന്ന ഈ വിമാനത്താവളം നിർമിച്ചത്.
സർക്കാരിന്റെ നിർദേശപ്രകാരം തങ്ങളുടെ ഹോട്ടലും മറ്റും മോടി പിടിപ്പിച്ച സ്ഥാപനഉടമകൾ പലിശപോലും തിരിച്ചടക്കാൻ ആകാതെ വൻ കടക്കണിയിൽ ആണ്. മിക്കവരുടെയും ഹോട്ടൽ പകുതിയിലധികവും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. സന്ദർഷകരിൽ ഭൂരിഭാഗവും ആഭ്യന്തര വിനോദസഞ്ചാരികളാണ്.
അയൽ രാജ്യമായ ഇന്ത്യയിൽ നിന്നും വളരെ കുറച്ചു പേര് മാത്രമേ ഇവിടേക്ക് എത്തിച്ചേരുന്നുള്ളു. കഴിഞ്ഞ മേയിൽ ആയിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇതിലൂടെ കരമാർഗം 250കി. മി. സഞ്ചരിക്കുന്നതിനു പകരം ആകാശമാർഗം വളരെ വേഗം ലു മ്പിനിയിൽ എത്തി ചേരാം.
ഇത്രയധികം സൗകര്യങ്ങൾ ഉണ്ടായിട്ടും എയർലൈൻസിന്റെ പ്രൊമോഷന്റെയും മറ്റും അഭാവമാണ് കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ വരാത്തതെന്നാണ് ചില വിദക്തർ അഭിപ്രായപെടുന്നത്. സ്ഥിരമായി ഇവിടെനിന്നും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഉണ്ടെകിൽ കൂടുതൽ വിദേശികൾ ഇവിടേക്കെത്തുമെന്നതാണ് മറ്റുചിലർ അഭിപ്രായപെടുന്നത്.
നേപ്പാളിന്റെയും ഇന്ത്യയുടെയും അതിർത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾ വരാത്തത് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ വലിയ വിമാനങ്ങളെ പറക്കാൻ ഇന്ത്യ അനുമതി നിഷേധിച്ചതിനാൽ ആണെന്നാണ് ചില നേപ്പാളി ഉദ്യോഗസ്ഥർ പറയുന്നത്. ആകാശമാർഗം ലുമ്പിനിയിൽ എത്തണമെങ്കിൽ ഇന്ത്യൻ പാതകളിലൂടെ അല്ലാതെ മറ്റു എളുപ്പ മാർഗങ്ങളില്ല .
ഗൗതമ ബുദ്ധ എയർപോർട്ട് നിർമിക്കാൻ സഹായിച്ചത് ചൈനയുടെ നോർത്ത് വെസ്റ്റ് സിവിൽ എവിയേഷൻ എയർപോർട്ട് ആന്ന കിംവധന്തി ഉള്ളത് കൊണ്ടാകാം ഇന്ത്യ എതിർത്ത് നില്കുന്നത് എന്നു മറ്റുചിലർ വിശ്വസിക്കുന്നു. അരുണചൽ പ്രദേശിന്റെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള തർക്കമാണ് ഇന്ത്യയെയും ചൈനയെയും നേർക്കുനേർ കൊണ്ടുവന്നിരിക്കുന്നത്.