ഡല്‍ഹി: പ്രതിദിനം 2,000-ത്തിലധികം സര്‍വീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കാരിയറായി ഇന്‍ഡിഗോ. 2006 ഓഗസ്റ്റ് 4-ന് സര്‍വീസ് ആരംഭിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍, 2017 ഡിസംബറില്‍ ഒരു ദിവസം 1,000 ഫ്‌ലൈറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കാരിയറായി മാറിയിരുന്നു.
ആറ് വര്‍ഷം കൊണ്ടാണ് ഇത് 2000-ത്തിലേക്ക് എത്തിയത്. കോവിഡും മറ്റു പ്രതിസന്ധികളും തരണം ചെയ്താണ് കമ്പനിയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
കോവിഡിന് ശേഷം ഇന്ത്യ വായു ഗതാഗതത്തില്‍ നടത്തിയ അതിവേഗ തിരിച്ചുവരവ് കൂടിയാണ് ഇന്‍ഡിഗോയുടെ നേട്ടം സൂചിപ്പിക്കുന്നത്.
238 വിമാനങ്ങളുള്ള ടാറ്റ ഗ്രൂപ്പിന്റെ നാല് എയര്‍ലൈനുകള്‍ പ്രതിദിനം 1,000 സര്‍വീസ് ആണ് നടത്തുന്നത്. ഇന്‍ഡിഗോയ്ക്ക് 60% ആഭ്യന്തര വിപണി വിഹിതമാണുള്ളത്.