കാസര്‍കോട്: കാസര്‍ഗോഡ് നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എന്‍.എ. അബൂബക്കകര്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാസര്‍ഗോഡ് വേദി പങ്കിട്ടു. നവകേരള സദസ്സില്‍ യു.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നത്.
കാസര്‍ക്കോട് നിന്ന് ആരംഭിച്ച നവകേരള സദസ്സിന്റെ രണ്ടാംദിവസമാണ് വ്യവസായി കൂടിയായ അബൂബക്കര്‍ അപ്രതീക്ഷിതമായി വേദിയിലെത്തിയത്. രണ്ടാം ദിവസത്തെ പ്രഭാത യോഗത്തില്‍ കലാ-സാംസ്‌കാരിക-വ്യവസായ രംഗങ്ങളിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു.
പ്രസംഗം കഴിഞ്ഞ് വെളിയിലിറങ്ങിയ ലീഗ് നോതവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു.
'പരിപാടിയില്‍ സ്ഥലത്തെ മുസ്ലിംലീഗ് നിയമസഭാംഗം ഉണ്ടാകേണ്ടതായിരുന്നു. മൂലയില്‍ പോയി ഒളിക്കാന്‍ അദ്ദേഹത്തിന് സ്വാഭാവികമായി താത്പര്യമുണ്ടാവില്ല. കോണ്‍ഗ്രസാണ് അത് തടഞ്ഞത്'.മുഖ്യമന്ത്രി പറഞ്ഞു.