ന്യൂഡല്‍ഹി: 80 കോടി ഇന്ത്യന്‍ പൗരന്മാരുടെ പേര്, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട്, ആധാര്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ പ്രസിദ്ധീകരിച്ച സംഭവം സര്‍ക്കാരിന്റെ വിദഗ്ധ സംഘം (സിഇആര്‍ടി) അന്വേഷിക്കുമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഭരണ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രമോ സംസ്ഥാനമോ ശേഖരിച്ച വിവരങ്ങള്‍, വാണിജ്യപരമായ കാരണങ്ങളാല്‍ ബിസിനസ് പരമായ ആവശ്യങ്ങള്‍ക്കായി ശേഖരിച്ച സ്വകാര്യ വിവരങ്ങള്‍ എന്നിവ 'ബുള്ളറ്റ് പ്രൂഫ്' എക്കോ സിസ്റ്റത്തില്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി എന്‍ഡി ടിവിയോട് പറഞ്ഞു.
സിഇആര്‍ടി അന്വേഷിക്കുന്നുണ്ട്. എനിക്കും ഇതിന്റെ കൃത്യമായ വിവരങ്ങള്‍ അറിയില്ല. ഇതൊരു നിയമലംഘനമാണെന്നാണ് എനിക്ക് മനസ്സിലായത്. എത്രത്തോളം വിവരങ്ങളാണ് ചേര്‍ന്നിട്ടുള്ളതെന്ന് എനിക്ക് അറിയില്ല.
സിഇആര്‍ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. 10 വര്‍ഷം മുന്‍പുള്ള പാരമ്പര്യ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ എക്കോസിസ്റ്റത്തില്‍ കേന്ദ്രം, സംസ്ഥാനങ്ങള്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളുണ്ട്. കോവിഡ് കാലത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ പാരമ്പര്യ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ. ഇതിന് കൂടുതല്‍ സമയമെടുക്കും.
ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലേക്ക് മാറാന്‍ സര്‍ക്കാരിന്റെ എക്കോ സിസ്റ്റത്തിന് സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നു. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ സൂക്ഷിക്കുന്ന ഒന്ന്. സര്‍ക്കാര്‍ വിവരങ്ങള്‍ മാത്രമല്ല സുരക്ഷിതമാക്കേണ്ടതെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.