പുതുവത്സരത്തില്‍ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സരദിനത്തില്‍ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളി(പി.എസ്.എല്‍.വി)ന്റെ അറുപതാമത് വിക്ഷേപണമാണ് തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത്.

author-image
Web Desk
New Update
പുതുവത്സരത്തില്‍ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

 

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളി(പി.എസ്.എല്‍.വി)ന്റെ അറുപതാമത് വിക്ഷേപണമാണ് തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത്. ശീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.10 നാണ്, 'എക്‌സ്‌പോസാറ്റ്' അഥവാ 'എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റി'നെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. സി 58 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി. 58 സുരക്ഷിതമായി എത്തിച്ചു.

ബഹിരാകാശത്തിലെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍), ന്യൂട്രോണ്‍ താരങ്ങള്‍ എന്നിവയെ കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷന്‍) കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്.

പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച 'വിസാറ്റ്' ഉള്‍പ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.

isro newsupdate latestnews Xposat satellite blackhole