തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐഎംഎ) 98-മത് നാഷണല്‍ മീറ്റ് ആയ തരംഗിന് ഡിസംബര്‍ 26 ന് തുടക്കമാകും. തിരുവനന്തപുരത്തെ കോവളത്ത് 28 വരെയാണ് മീറ്റ് നടക്കുന്നത്.
ഐഎംഎയുടെ തിരുവനന്തപുരം ബ്രാഞ്ച് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ 400-ലധികം ഗവേഷണ പ്രബന്ധങ്ങളും നൂറിലധികം പ്രഭാഷണങ്ങളും അവതരിപ്പിക്കും.
1956 ന് ശേഷം ഇതാദ്യമായാണ് ദേശീയ ഐഎംഎ മീറ്റിന് നഗരം ആതിഥേയത്വം വഹിക്കുന്നതെന്ന് സംസ്ഥാന ഐഎംഎ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിവിധ മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള വിദഗ്ധരുമായി കൂടിയാലോചിച്ച് ഐഎംഎ ദേശീയ ആരോഗ്യ മാനിഫെസ്റ്റോ അവതരിപ്പിക്കും.
സാംക്രമിക രോഗങ്ങള്‍, സാംക്രമികേതര രോഗങ്ങള്‍, ഒരു ആരോഗ്യം, ഡിജിറ്റല്‍ ആരോഗ്യം എന്നിവയുള്‍പ്പെടെ ദേശീയ പ്രാധാന്യമുള്ള നാല് വിഷയങ്ങളില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ പ്രകടനപത്രികയിലുണ്ടാകും.
5,000 ഡോക്ടര്‍മാരും 1,000 ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കള്‍ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ഐഎംഎ പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ 28ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, ശശി തരൂര്‍ എം.പി., എന്‍. പ്രേമചന്ദ്രന്‍ എംപി, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.