ന്യൂഡല്‍ഹി: ഡല്‍ഹിയും സമീപ പ്രദേശങ്ങളും നേരിടുന്ന വായു മലിനീകരണത്തിന് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാര്യക്ഷമമായ പരിഹാരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
വായുവില്‍ നിന്ന് പൊടിയും മലിനീകരണവുമെല്ലാം നീക്കം ചെയ്യാന്‍ ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.
പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ച് വര്‍ഷത്തിലേറെയായി കൃത്രിമ മഴ പെയ്യുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ജൂലൈയില്‍ വിജയകരമായ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സിവില്‍ ഏവിയേഷന്റെ ഡയറക്ടറേറ്റ് ജനറല്‍(ഡിജിസിഎ) ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ അതോറിറ്റികള്‍ ഗവേഷകര്‍ക്ക് ക്ലൗഡ് സീഡിങ്ങിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആവശ്യമായ ഈര്‍പ്പം, അനുയോജ്യമായ കാറ്റ്, മേഘങ്ങളുടെ സാന്നിധ്യം ഉള്‍പ്പടെയുള്ള പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളും കൃത്രിമ മഴ പെയ്യിക്കുന്നതിന് ആവശ്യമാണ്.
ക്ലൗഡ് സീഡിംഗും കൃത്രിമ മഴ പെയ്യിക്കുന്നതും ഇതുവരെ ഒരു കൃത്യമായ ശാസ്ത്രമല്ല, ഇത് ശൈത്യകാലത്തിന് മുമ്പുള്ള മാസങ്ങളിലോ സ്‌കെയിലിലോ പ്രവര്‍ത്തിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
വായു മലിനീകരണത്തെ ചെറുക്കുന്നതിനുള്ള ശൈത്യകാല പ്രവര്‍ത്തന പദ്ധതിക്കായി ക്ലൗഡ് സീഡിംഗ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞിരുന്നു.
'കാണ്‍പൂരിലെ ഐഐടിയിലെ വിദഗ്ധര്‍ കൃത്രിമ മഴ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു.
ഇത് നടപ്പാക്കുന്നതെങ്ങനെ, സാമ്പത്തിക ബാധ്യത തുടങ്ങിയ വിവിധ വശങ്ങള്‍ വിവരിക്കുന്ന വിശദമായ പ്രസന്റേഷന്‍ തയ്യാറാക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവതരണം മുഖ്യമന്ത്രിയുടെ മുമ്പാകെ സമര്‍പ്പിക്കും, ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത ഞങ്ങള്‍ പരിശോധിക്കും, ''റായ് പറഞ്ഞു.
ഐഐടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗം പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ ആണ് ഈ പദ്ധതിയുടെ തലവന്‍.
ദേശീയ തലസ്ഥാന മേഖലയിലെ (എന്‍സിആര്‍) നിവാസികള്‍ക്ക് കൃത്രിമ മഴ ഒരാഴ്ച വരെ താല്‍ക്കാലിക ആശ്വാസം നല്‍കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ വായു ഗുണനിലവാരം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും 'സിവിയര്‍ പ്ലസ്' വിഭാഗത്തിലേക്ക് കടന്നിട്ടുണ്ട്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">