ന്യൂഡല്‍ഹി: മതാചാരപ്രകാരമല്ലാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭാര്യ രണ്ടാം വിവാഹം കഴിച്ചുവെന്ന കേസിലാണ് കോടതിയുടെ നിരീക്ഷണം.
കേസിലെ നടപടികള്‍ കോടതി റദ്ദാക്കുകയും ചെയ്തു.വിവാഹങ്ങള്‍ ശരിയായ ചടങ്ങുകളോയെും ആഘോഷങ്ങളോടെയും നടത്തണം. അല്ലാതെയുള്ളത്
യഥാവിധി നടന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗ് നിരീക്ഷിച്ചു.
'നിയമാനുസൃതമായ വിവാഹമല്ലെങ്കില്‍ നിയമത്തിന്റെ കണ്ണില്‍ അതൊരു വിവാഹമല്ല. ഹിന്ദു നിയമപ്രകാരമുള്ള 'സപ്തപദി' ചടങ്ങ് സാധുതയുള്ള വിവാഹത്തിന് അനിവാര്യമായ ഘടകങ്ങളിലൊന്നാണ്'- ഉത്തരവില്‍ കോടതി വ്യക്തമാക്കി.
1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 7-നെയും കോടതി ആശ്രയിച്ചു. അതില്‍ ഏതെങ്കിലും കക്ഷിയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അനുസൃതമായി ഒരു ഹിന്ദു വിവാഹം നടത്താമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.
രണ്ടാമതായി, അത്തരം ആചാരങ്ങളിലും ചടങ്ങുകളിലും 'സപ്തപദി'യും' (വരനും വധുവും അഗ്നിക്ക് ചുറ്റും ഏഴ് ചുവടുകള്‍ വയ്ക്കുന്ന ചടങ്ങ്) ഉള്‍പ്പെടുന്നു.
2017 ലാണ് ഹര്‍ജിക്കാരിയായ സ്മൃതി സിങ്ങും സത്യം സിങ്ങും വിവാഹിതരായത്. വിവാഹബന്ധം മോശമായതോടെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കി.
കേസില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സത്യം സിങ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
എന്നാല്‍, അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. 2021 സെപ്തംബര്‍ 20 ന്, സത്യം മറ്റൊരു പരാതിയും നല്‍കി.2022 ഏപ്രില്‍ 21 ന് മിര്‍സാപൂരിലെ മജിസ്‌ട്രേറ്റ് സ്മൃതിയെ വിളിച്ചുവരുത്തി.
തുടര്‍ന്നാണ് സമന്‍സ് ഉത്തരവും കേസിന്റെ മുഴുവന്‍ നടപടികളും ചോദ്യം ചെയ്ത് അവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.