കൊച്ചി: ശബരിമലയിലെ തിരക്ക് മൂലമുണ്ടാകുന്ന പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ തടയുകയാണെങ്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.ജില്ലാ ഭരണക്കൂടം ഇക്കാര്യം കൃത്യമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയത്.
അഞ്ചിടങ്ങളില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരിപ്പള്ളി എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
അടുത്ത രണ്ട് ദിവസത്തെ വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്പോട്ട് ബുക്കിങ്ങില്‍ പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തര്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ശബരിമലയിലെത്തും. ഇത് കൂടാതെ
ശബരിമലയിലെ തിരക്കില്‍ ഹൈക്കോടതി ഇടപെടല്‍;
പ്രത്യേക സിറ്റിങ്ങ് നടത്തി
കൊച്ചി: ശബരിമലയിലെ തിരക്ക് മൂലമുണ്ടാകുന്ന പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ തടയുകയാണെങ്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.ജില്ലാ ഭരണക്കൂടം ഇക്കാര്യം കൃത്യമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയത്.
അഞ്ചിടങ്ങളില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരിപ്പള്ളി എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
അടുത്ത രണ്ട് ദിവസത്തെ വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്പോട്ട് ബുക്കിങ്ങില്‍ പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തര്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ശബരിമലയിലെത്തും. ഇതിനോടൊപ്പം ഏതാണ്ട് ഇരുപതിനായിരത്തോളം
പേര്‍ ബുക്കിങ്ങുകളൊന്നും കൂടാതെ ശബരിമലയിലെത്തുന്നുണ്ട്. ഇതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബുക്കിങ്ങ് കൂടാതെ എത്തുന്നവരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയിക്കാന്‍ ശബരിമലയുടെ സെക്യൂരിറ്റി ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ ബുക്കിങ്ങുകളൊന്നും കൂടാതെ ശബaരിമലയിലെത്തുന്നുണ്ട്. ഇതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബുക്കിങ്ങ് കൂടാതെ എത്തുന്നവരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയിക്കാന്‍ ശബരിമലയുടെ സെക്യൂരിറ്റി ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.