ശബരിമലയിലെ ഭക്തരുടെ തിരക്ക് നിയന്ത്രണം; ഹര്‍ജി ഹൈക്കോടതിയില്‍

ശബരിമലയിലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

author-image
Priya
New Update
ശബരിമലയിലെ ഭക്തരുടെ തിരക്ക് നിയന്ത്രണം; ഹര്‍ജി ഹൈക്കോടതിയില്‍

 

കൊച്ചി: ശബരിമലയിലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

ശബരിമലയിലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് എഡിജിപി ഇന്ന് വിശദീകരണം നല്‍കാനും സാധ്യതയുണ്ട്.

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തിലും എഡിജിപി ഇന്ന് മറുപടി നല്‍കും.

അതേസമയം, ശബരിമലയില്‍ നിലവില്‍ ഭക്തജനപ്രവാഹമാണുള്ളത്. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് 12 മണിക്കൂറിലധിക നേരം കാത്ത് നില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Sabarimala devotees High Court