അവധിയാഘോഷിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി: വയനാട്ടില്‍ ഗതാഗതക്കുരുക്ക് മുറുകുന്നു

അവധിക്കാലമാഘോഷിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് കയറിയതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി താമരശ്ശേരി ചുരം.

author-image
Web Desk
New Update
അവധിയാഘോഷിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി: വയനാട്ടില്‍ ഗതാഗതക്കുരുക്ക് മുറുകുന്നു

വയനാട്: അവധിക്കാലമാഘോഷിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് കയറിയതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി താമരശ്ശേരി ചുരം. രാത്രിയിലുള്ള യാത്രാ നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്‌പോസ്റ്റ് 6 മണിക്ക് തുറന്നതോടെ, കൂടുതല്‍ വാഹനങ്ങള്‍ ചുരത്തിലേക്ക് എത്തി. ദസറയ്ക്ക് മൈസൂരു പോകാനുള്ളവരാണ് ഏറെയും.

ചിപ്പിലിത്തോട് മുതല്‍ മുകളിലേക്കാണ് ഗതാഗത തടസ്സം കൂടുതലായി നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഞായര്‍ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായിരുന്നു. ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം കൂടി ഉണ്ടായതോടെ ഗതാഗത കുരുക്ക് രൂക്ഷമാവുകയായിരുന്നു. വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക്, രാത്രി ഏഴ് മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

wayanad Latest News TRAFFIC BLOCK traffic jam news ipdtae