കൊച്ചി: വിമാനയാത്രയില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ആന്റോ ഒളിവിലെന്ന് പൊലീസ്.
സംഭവത്തില്‍ യുവനടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞതോടെയാണ് ഇയാള്‍ മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പൊലീസ് സംഘമെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശ്ശൂര്‍ തലോര്‍ സ്വദേശി ആന്റോയാണെന്ന് കഴിഞ്ഞദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയുടെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. എന്നാല്‍, ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു.
തൃശ്ശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.