തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
എസ്എഫ്ഐ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തെത്തുന്ന ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
അതേസമയം, മന്ത്രിസഭയില്‍ പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.എന്നാല്‍ ഭൂമി തരംമാറ്റല്‍ അടക്കമുള്ള വിവിധ ബില്ലുകളില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും വിവാദം തുടരുകയാണ്.