വഴിപാടിന്റെ പേരിലുള്ള തിരിമറി തടയാന്‍ പ്രത്യേക രജിസ്റ്റര്‍; ഗൂഗിള്‍പേയില്‍ മേല്‍ശാന്തിമാര്‍ പണം വാങ്ങുന്നതും തടയും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ വഴിപാടിന്റെ പേരിലുള്ള തിരിമറി തടയാന്‍ പ്രത്യേക രജിസ്റ്റര്‍ വരുന്നു. വഴിപാട് നടത്താനുള്ള പണം, ജീവനക്കാരും മേല്‍ശാന്തിമാരും സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിള്‍പേവഴി വാങ്ങുന്നതും തടയും.

author-image
Priya
New Update
വഴിപാടിന്റെ പേരിലുള്ള തിരിമറി തടയാന്‍ പ്രത്യേക രജിസ്റ്റര്‍; ഗൂഗിള്‍പേയില്‍ മേല്‍ശാന്തിമാര്‍ പണം വാങ്ങുന്നതും തടയും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ വഴിപാടിന്റെ പേരിലുള്ള തിരിമറി തടയാന്‍ പ്രത്യേക രജിസ്റ്റര്‍ വരുന്നു. വഴിപാട് നടത്താനുള്ള പണം, ജീവനക്കാരും മേല്‍ശാന്തിമാരും സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിള്‍പേവഴി വാങ്ങുന്നതും തടയും.

ഓരോ ക്ഷേത്രങ്ങള്‍ക്കും പൊതു ഗൂഗിള്‍പേനമ്പര്‍ നല്‍കുന്നതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പരിഗണനയിലാണ്. വഴിപാട് നടത്തുവരുടെ പേരും നാളും തീയതിയും നോട്ട് ബുക്കിലോ ഡയറിയിലോ കലണ്ടറിലോ എഴുതിവെക്കുകയാണ് പതിവെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ബോര്‍ഡ് അംഗീകരിച്ച രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് തിരിമറിക്ക് ഇടയാക്കുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ വഴിപാട് രജിസ്റ്റര്‍ അച്ചടിച്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്ക് നല്‍കാന്‍ സാംസ്‌കാരിക വിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി.

രജിസ്റ്ററില്‍ വിവരം രേഖപ്പെടുത്തുന്നുണ്ടോയെന്ന് ദേവസ്വം കമ്മിഷണര്‍മാരും വിജിലന്‍സും പരിശോധിക്കും. ചുറ്റുവിളക്ക്, മുഴുക്കാപ്പ് തുടങ്ങിയ ചില പ്രത്യേക വഴിപാടുകള്‍ ക്ഷേത്രങ്ങളില്‍ ഒരെണ്ണം മാത്രമേ നടത്താറുള്ളൂ.

ഇതിനുള്ള ബുക്കിങ് ചിലപ്പോള്‍ ഒരേസമയം ഒന്നിലധികം പേര്‍ക്ക് നല്‍കും. ഇതിന് രസീത് നല്‍കി പണം വാങ്ങുമെങ്കിലും വഴിപാട് നടത്താനുള്ള ചെലവ് ഒരെണ്ണത്തിനേ വേണ്ടിവരൂ.

temple google pay