ഗാസയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വെടിനിര്‍ത്തല്‍; ബന്ദികളെ കൈമാറും, 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും ഗാസയിലെത്തും

48 ദിവസം നീണ്ട ആക്രമണത്തിനൊടുവില്‍ താത്ക്കാലിക ആശ്വാസമായി ഗാസയില്‍ ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് രാവിലെ 7 മണി (ഇന്ത്യന്‍ സമയം 10.30) മുതലാണ് വെടിനിര്‍ത്തല്‍.

author-image
Priya
New Update
ഗാസയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വെടിനിര്‍ത്തല്‍; ബന്ദികളെ കൈമാറും, 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും ഗാസയിലെത്തും

 

ഗാസ: 48 ദിവസം നീണ്ട ആക്രമണത്തിനൊടുവില്‍ താത്ക്കാലിക ആശ്വാസമായി ഗാസയില്‍ ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് രാവിലെ 7 മണി (ഇന്ത്യന്‍ സമയം 10.30) മുതലാണ് വെടിനിര്‍ത്തല്‍.

ഇസ്രയേലില്‍ നിന്ന് ഒക്ടോബര്‍ 7ന് ബന്ദികളാക്കിയ 13 പേരെ വൈകുന്നേരം 4 മണിയോടെ മോചിപ്പിക്കും. സ്ത്രീകളേയും കുട്ടികളേയുമാണ് മോചിപ്പിക്കുന്നത്.

ഇതിന് പകരം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീന്‍ തടവുകാരില്‍ ചിലരെയും വിട്ടയയ്ക്കും. ബന്ദികളെ എവിടെ വെച്ച് കൈമാറുമെന്ന കാര്യം രഹസ്യമാണ്.

വെടിനിര്‍ത്തല്‍ നടപ്പാക്കി നാലാം ദിവസത്തില്‍ മറ്റ് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താനാണ് ശ്രമം. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന ന.

രാവിലെ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഏതൊക്കെ ബന്ദികളെയാണു വിട്ടയയ്ക്കുന്നതെന്ന വിശദാംശം കൈമാറാന്‍ താമസമുണ്ടായതു മൂലമാണു വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അവസാന നിമിഷം തടസ്സമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

israel hamas war gaza cease fire