ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിനിടെ ഗുജറാത്തില്‍ ഹൃദയാഘാതം വന്ന് 10 പേര്‍ മരിച്ചു.

author-image
Web Desk
New Update
ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു

അഹമ്മദാബാദ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിനിടെ ഗുജറാത്തില്‍ ഹൃദയാഘാതം വന്ന് 10 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തില്‍ പല ഭാഗങ്ങളിലായി് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബറോഡയില്‍ നിന്നുള്ള പതിമൂന്ന്കാരനും കപടവജില്‍നിന്നുള്ള പതിനേഴുകാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഗുജറാത്തില്‍ ഗര്‍ബ നൃത്തം പരിശീലിക്കുന്നതിനിടെ മൂന്നു പേരും മരിച്ചിരുന്നു. അഹമ്മദാബാദിലും ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഇരുപത്തിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സ പ്രശ്‌നങ്ങള്‍ പറഞ്ഞ് 609 കോളുകളും എത്തി. ഗര്‍ബ ആഘോഷങ്ങള്‍ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഗര്‍ബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഡോക്ടര്‍മാരുടേയും ആംബുലന്‍സിന്റേയും സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

news updates navratri celebration navratri Latest News garba dance cardiac arrest