തിരുവനന്തപുരം: 2025 ല്‍ മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ സാധ്യമാകുമെന്ന് എല്‍.പി.എസ്.സി ഡയറക്ടര്‍ വി നാരായണന്‍. ഈ വര്‍ഷം ജൂണില്‍ ആളില്ലാ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാം പൂര്‍ണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ആദിത്യ എല്‍ 1 ദൗത്യത്തിനു ശേഷം എല്‍.പി.എസ്.സി ഡയറക്ടര്‍ ഡോ.വി. നാരായണന്‍ അറിയിച്ചു.
വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോള്‍ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍. ആദിത്യ എല്‍ 1 ല്‍ നിന്ന് എപ്പോള്‍ സിഗ്‌നല്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല. 100% ടെന്‍ഷന്‍ ഇല്ലാതെ നടന്ന വിക്ഷേപണമായിരുന്നു ആദിത്യ എല്‍ 1 ന്റേത്. അടുത്ത ജി.എസ്.എല്‍വി വിക്ഷേപണത്തിന് സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.