ഫ്രാന്‍സില്‍ യുവാവ് അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയും രണ്ട് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിന് ശേഷം രാജ്യത്ത് തീവ്രവാദ വിരുദ്ധ ജാഗ്രതാ നിര്‍ദേശം നല്‍കി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോര്‍നെ.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി എലിസബത്ത് ബോര്‍നെ സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചത്. ഗാംബെറ്റ ഹൈസ്‌കൂളില്‍ പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണമുണ്ടായത്.
കഴുത്തിലും നെഞ്ചിലും കത്തി കുത്തിയാണ് യുവാവ് ഫ്രഞ്ച് അധ്യാപകനെ കൊലപ്പെടുത്തിയത്. മറ്റൊരു ടീച്ചറും സെക്യൂരിറ്റി ജാവനക്കാരനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
റഷ്യന്‍ പൗരനായ മുഹമ്മദ് മോഗൗച്ച്‌കോവ്(20)ആണ് ഇവരെ ആക്രമിച്ചത്. ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള അരാസിലെ സ്‌ക്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ യുവാവ് അല്ലാഹു അക്ബര്‍ എന്നോ ദൈവം വലിയവനാണ് എന്നോ വിളിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇപ്പോള്‍ അയാള്‍ കസ്റ്റഡിയിലാണ്. അതേസമയം, ഇയാളുടെ സഹോദരന്‍, അമ്മ, സഹോദരി, അമ്മാവന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ മുസ്ലീം, ജൂത സമുദായങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്.
അറാസില്‍ നടന്ന ആക്രമണവും ഇസ്രായേല്‍- ഹമാസ് സംഘര്‍വും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയമില്ലെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു.