കേരളീയം 2023; പൂക്കള്‍ കൊണ്ട് മനോഹരിയാകാന്‍ തലസ്ഥാനം, 6 വേദികളില്‍ പുഷ്പമേള

സംസ്ഥാന സര്‍ക്കാരിന്റെ 'കേരളീയം 2023' ആഘോഷങ്ങളുടെ ഭാഗമായി 6 വേദികളിലായി പുഷ്പമേള സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.

author-image
Priya
New Update
കേരളീയം 2023; പൂക്കള്‍ കൊണ്ട് മനോഹരിയാകാന്‍ തലസ്ഥാനം, 6 വേദികളില്‍ പുഷ്പമേള

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'കേരളീയം 2023' ആഘോഷങ്ങളുടെ ഭാഗമായി 6 വേദികളിലായി പുഷ്പമേള  സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.

പുത്തരിക്കണ്ടം മൈതാനം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍എംഎസ്, ജവഹര്‍ ബാലഭവന്‍ എന്നിവിടങ്ങളിലാണ് ഇതിനായി
വേദിയൊരുക്കുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു ലക്ഷത്തിലധികം ചെടികളാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. പുത്തരിക്കണ്ടം മൈതാനം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്,എല്‍എംഎസ്, ടാഗോര്‍ തിയേറ്റര്‍ എന്നീ വേദികള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കാനും പദ്ധതിയിടുന്നുണ്ട്.

ജവഹര്‍ലാല്‍ നെഹറു ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, നാപിയര്‍ മ്യൂസിയം, സെക്രട്ടറിയേറ്റ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളെല്ലാം മേളയില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എല്‍എംഎസ് പരിസരത്ത് കൃഷി വകുപ്പ് വ്യാപാര മേളയും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keraleeyam 2023 flower show