ഉത്തരാഖണ്ഡ്: ഉത്തരകാശി സില്‍കാരയിലെ തുരങ്കം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അകത്ത് കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിനിടെ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്‍ഡോസ്‌കോപ്പിക് ഫ്ളെക്സി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
രക്ഷാപ്രവര്‍ത്തകസംഘം അവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
നവംബര്‍ 12-നാണ് തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞ് തൊഴിലാളികള്‍ ഉള്ളില്‍പ്പെട്ടത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.