ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രിയും സംഘവും കേരളത്തിലെത്തുന്നു

ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെന്റിക്‌സണ്‍,ഇന്ത്യയിലെ ഫിന്‍ലന്‍ഡ് അംബാസഡര്‍, കോണ്‍സുലേറ്റ് ജനറല്‍ എന്നിവര്‍ അടങ്ങുന്ന ഉന്നത തല സംഘമാണ് 18 ന് തലസ്ഥാനത്തെത്തുന്നത്.

author-image
Web Desk
New Update
ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രിയും സംഘവും കേരളത്തിലെത്തുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന്റെ തുടര്‍ച്ചയായി ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തും.

ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെന്റിക്‌സണ്‍,ഇന്ത്യയിലെ ഫിന്‍ലന്‍ഡ് അംബാസഡര്‍, കോണ്‍സുലേറ്റ് ജനറല്‍ എന്നിവര്‍ അടങ്ങുന്ന ഉന്നത തല സംഘമാണ് 18 ന് തലസ്ഥാനത്തെത്തുന്നത്. തുടര്‍ന്ന് തൈക്കാട് ഗവ. മോഡല്‍ ഹൈസ്‌കൂളും എല്‍പി സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളും കോട്ടണ്‍ഹില്‍ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംഘം സന്ദര്‍ശിക്കും.

19ന് രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിയുമായും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും അധ്യാപകരുമായും സംഘം ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടക്കമുള്ളവര്‍ ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം.

ഫിന്‍ലന്‍ഡിലെ പ്രീപ്രൈമറി വിദ്യാഭ്യാസ മാതൃകയാണു കേരളം പ്രധാനമായും മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനായി അധ്യാപക പരിശീലനം ഉള്‍പ്പെടെ വേണ്ടി വരുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

kerala education Finland Finland education minister education minister sivankutty