വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: ദേശീയ മെഡിക്കല്‍ കമ്മീഷന്റെ മുന്നറിയിപ്പ്

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ വ്യാജ അംഗീകാര കത്തുകള്‍ സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

author-image
Web Desk
New Update
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: ദേശീയ മെഡിക്കല്‍ കമ്മീഷന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ വ്യാജ അംഗീകാര കത്തുകള്‍ സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്തിടെ പിജിഎംഇബി പ്രസിഡന്റ് ഡോ. വിജയ് ഓസയുടെ വ്യാജ ഒപ്പിട്ട കത്തുകള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചതായി മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി.

ഇത്തരം ഔപചാരിക കത്തുകളും അംഗീകാര സര്‍ട്ടിഫിക്കറ്റുകളും പിജിഎംഇബി, എന്‍എംസി എന്നിവയുടെ

പ്രത്യേകം ഏര്‍പ്പെടുത്തിയ ഇമെയില്‍ വഴിയും എന്‍എംസിയില്‍ നിന്നുമുള്ള സ്പീഡ് പോസ്റ്റ് വഴിയുമാണ് അയക്കുന്നത്. മറ്റ് ശ്രോതസുകളില്‍ നിന്നും ലഭിക്കുന്നവ പരിഗണിക്കേണ്ടതില്ലെന്നും മെഡിക്കല്‍ കോളേജുകള്‍ ഇത്തരം കെണിയില്‍ വീഴരുതെന്നും മെഡിക്കല്‍ കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു.

കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ് നാട് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത്.

National Medical Commission Fake certificates india