'ഞാന്‍ പരാജയപ്പെട്ടുപോയി...ജീവിക്കാന്‍ മാര്‍ഗമില്ല'; ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ തകഴിയില്‍ സാമ്പത്തി ബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് മരിച്ചത്.

author-image
Web Desk
New Update
'ഞാന്‍ പരാജയപ്പെട്ടുപോയി...ജീവിക്കാന്‍ മാര്‍ഗമില്ല'; ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ സാമ്പത്തി ബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന്, തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍ക്കാരും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പ്രസാദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

തന്റെ വിഷമം മറ്റൊരാളോട് പ്രസാദ് കരഞ്ഞു പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ... ഞാന്‍ കുറേ ഏക്കര്‍ സ്ഥലം കൃഷി ചെയ്തു. പിന്നീട്, ആ നെല്ല് സര്‍ക്കാറിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് പണം നല്‍കിയില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര് പറഞ്ഞു പി.ആര്‍.എസ് കുടിശ്ശികയാണെന്നാണ്. എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല, ശബ്ദസന്ദേശത്തിന്‍ പ്രസാദ് പറയുന്നു.

ബി.ജെ.പി കര്‍ഷക സംഘടനയായ കിസാന്‍ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് കെ.ജി പ്രസാദ്.

2011-ല്‍ പ്രസാദ് ഒരു കാര്‍ഷിക വായ്പ എടുത്തിരുന്നു. 2021-ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്ക്കുകയം ചെയ്തു. എന്നിട്ടും പ്രസാദിന് സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം.

ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പി.ആര്‍.എസ് വായ്പ കുടിശ്ശികയായതാണ് സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണമായതെന്ന് വ്യക്തമാകുന്നത്. നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പി.ആര്‍.എസ് വായ്പാ രീതിയില്‍ സര്‍ക്കാര്‍ പ്രസാദിന് നല്‍കിയിരുന്നു. എന്നാല്‍, തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകള്‍ കിട്ടാതെയായി.ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്കിയാക്കിയിരുന്നു.

.

farmer suicide alappuzha newsupdate Latest News